കേരളം

രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല, ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടര്‍ന്നുളള രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. രക്ഷാപ്രവര്‍ത്തനം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നില്ലെന്ന് ആരോപിച്ചാണ് മാര്‍ച്ച്. ആര്‍ച്ച് ബിഷപ്പ് ഡോ എം സൂസപാക്യം മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍നിന്ന് രാവിലെ പ്രകടനം ആരംഭിക്കും.

ഓഖി ദുരന്തത്തില്‍പെട്ട് കാണാതായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുളള സംവിധാനം ഏര്‍പ്പെടുത്തുക അടക്കമുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ