കേരളം

ജയിലില്‍ അമീര്‍ തടിച്ചുകൊഴുത്തു, ഒന്നര വര്‍ഷത്തിനിടെ കൂടിയത് പത്തു കിലോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജിഷ വധക്കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ രൂപം ജയില്‍ വാസത്തിനിടെ  അടിമുടി മാറി. പത്തു കിലോയാണ് ഒന്നര വര്‍ഷത്തെ ജയില്‍ വാസം കൊണ്ട് അമീറിനു കൂടിയത്. 

2016 ഏപ്രില്‍ 28 നായിരുന്നു ജിഷയുടെ കൊലപാതകം. പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടില്‍ ഏപ്രില്‍ 28ന് രാത്രി എട്ടരയോടെയാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഒളിവില്‍ പോയ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പിടികൂടുന്നത് ജൂണ്‍ 16നാണ്. കോടതിയില്‍ തുടക്കത്തില്‍ മുഖം മറച്ചും പിന്നീട് മുഖം വെളിവാക്കിയും അമീറിനെ  കോടതിയില്‍ എത്തിക്കുമ്പോള്‍ ഉള്ള അമീറിന്റെ രൂപത്തില്‍ നിന്ന് ഒന്നര വര്‍ഷത്തിന് ശേഷം കോടതിയില്‍ എത്തുന്ന രൂപത്തില്‍ ഏറെ മാറ്റം വന്നു. 

പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മെലിഞ്ഞയാളായിരുന്നു അ്മീര്‍. പിടിയിലാവുമ്പോള്‍ തൂക്കം 45 കിലോ. ഇപ്പോള്‍ അത് അന്‍പത്തിയഞ്ചു കിലോയായി.

ജയിലില്‍ അമീര്‍ ശാന്തസ്വഭാവക്കാരനായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസില്‍ ഇന്നു വിധി വരുമെന്നറിഞ്ഞിട്ടും ഇന്നലെ ഒരു ഭാവഭേദവും പ്രകടിപ്പിച്ചില്ല. കാക്കനാട് ജില്ലാ ജയില്‍ ആയിരുന്നു അമീറിനെ പാര്‍പ്പിച്ചിരുന്നത്. ഒന്നര വര്‍ഷത്തിനിടെ അടച്ചിട്ട കോടതിയിലെ വിചാരണ വേളയില്‍ മാത്രമായിരുന്നു അമീര്‍ പുറംലോകം കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ