കേരളം

സങ്കുചിത ചിന്താഗതിയുള്ള മുദ്രാവാക്യങ്ങള്‍ എസ്എഫ്‌ഐ ഉപേക്ഷിക്കണം; കോടിയേരി ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സങ്കുചിത ചിന്താഗതിയുള്ള മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കണമെന്നും ക്യാംപസുകളില്‍ ബഹുസ്വരതകള്‍ക്ക് അവസരം നല്‍കണമെന്നും എസ്എഫ്‌ഐയ്ക്ക് കോടിയേരിയുടെ ഉപദേശം. കാംപസുകള്‍ സംഘര്‍ഷ വിമുക്തമാക്കാന്‍ എസ്എഫ്‌ഐ മുന്‍കൈ എടുക്കണമെന്നും കൊടിയേരി പറഞ്ഞു. സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാംപസുകളില്‍ ബഹുസ്വരതകള്‍ക്ക് അവസരം നല്‍കാന്‍ എസ്എഫ്‌ഐ തയ്യാറാകണം. എസ്എഫ്‌ഐയുടെ മുദ്രാവാക്യങ്ങള്‍ പോലും സങ്കുചിത ചിന്തകള്‍ക്ക് വഴി മാറി. കോളെജുകളിലെ എല്ലാ വിഭാഗം വിദ്യാര്‍ഥികളെയും ഉള്‍ക്കൊണ്ട് വ്യത്യസ്ത അഭിപ്രായം ചര്‍ച്ച ചെയ്യാന്‍ എസ്എഫ്‌ഐ തയ്യാറാകണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ബഹുസ്വരതയെ അംഗീകരിച്ചതിനാലാണ് ക്യാംപസുകളില്‍ എസ്എഫ്‌ഐ വളരാന്‍ കാരണമായതെന്നും കൊടിയേരി ഓര്‍മ്മപ്പെടുത്തി. എസ്എഫ്‌ഐ സംസ്ഥാന നേതാക്കളായ ജെയ്ക്കും വിജിലും വേദിയിലിരിക്കേയായിരുന്നു കോടിയേരിയുടെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര