കേരളം

ആഗ്രഹിച്ച ശിക്ഷ ലഭിച്ചെന്ന് ജിഷയുടെ അമ്മ രാജേശ്വരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രതി അമീറുള്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതില്‍ ജിഷയുടെ അമ്മ രാജേശ്വരി സന്തോഷം പ്രകടിപ്പിച്ചു. ആഗ്രഹിച്ച ശിക്ഷയാണ് പ്രതിക്ക് ലഭിച്ചത്. വിധിയില്‍ വളരെ സന്തോഷം. നീതിപീഠത്തോടും അന്വേഷണ ഉദ്യോഗസ്ഥരോടും വളരെ നന്ദിയുണ്ട്. ഒരമ്മമാര്‍ക്കും ഇനി ഇത്തരം അവസ്ഥ ഉണ്ടാകാന്‍ പാടില്ല. എന്റെ കുട്ടിയെ അതിക്രൂരമായാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ജിഷയ്ക്ക് നീതി കിട്ടാന്‍ വേണ്ടി സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രാജേശ്വരി പറഞ്ഞു. 

അമീറുളിന് തൂക്കുകയര്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. ശിക്ഷാ വിധിയില്‍ വളരെ സന്തോഷം. കഴിഞ്ഞ കുറച്ചു ദിവസമായി ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. നീതിപീഠത്തോട് വളരെയധികം നന്ദി. എങ്കിലും പ്രതിയെ തൂക്കുകയറിലേറ്റി, മരിച്ച് പുറത്തുകൊണ്ടുവന്നാലേ സമാധാനമുണ്ടാകൂ. ജിഷയ്ക്ക് നീതി കിട്ടാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥരും ഏറെ കഷ്ടപ്പെട്ടു. അവരോടും നന്ദി പറയുകയാണ്. എന്നെയും കുടുംബത്തെയും സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുകയാമെന്നും ദീപ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍