കേരളം

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നാല്‍ ഏകാഗ്രത നഷ്ടപ്പെടുമെന്ന് മെഡിക്കല്‍ കോളേജ് അധ്യാപകര്‍; ശൈലജ ടീച്ചര്‍ റിപ്പോര്‍ട്ട് തേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു വിഭാഗം അധ്യാപകര്‍. അധ്യാപകരുടെ വിലക്ക് ലംഘിച്ച വിദ്യാര്‍ത്ഥിളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അപമാനിച്ചതായും പരാതി. സംഭവത്തില്‍ അന്വേഷണത്തിനു ശേഷം നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് കോളേജ് യൂണിയന്‍ സംഘടിപ്പിച്ച സെമിനാറിന് ശേഷം പതിവിന് വിപരീതമായി ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരുന്നു. ഇതാണ് ഒരു വിഭാഗം അധ്യാപകരെ ചൊടിപ്പിച്ചത്.
ഇടകലര്‍ന്നിരുന്നാല്‍ പഠിപ്പിക്കാനാവില്ലെന്നും കുട്ടികളുടെ എകാഗ്രത നഷ്ടപ്പെടുമെന്നും ഇവര്‍ പറയുന്നു. ഇക്കാരണത്താല്‍ കോളേജിലേക്ക് വിളിച്ചുവരുത്തിയ കുട്ടികളുടെ രക്ഷിതാക്കാളോട് ഇത് തുടര്‍ന്നാല്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

വിഷയത്തില്‍ ഒരു പിജി വിദ്യാര്‍ഥിനി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ലൈക്ക് ചെയ്തവരെ അധ്യാപകര്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പിന്‍സിപ്പല്‍ നല്‍കുന്ന വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍