കേരളം

സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണം ; രേഖകള്‍ സംശയകരമെന്നും ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  പുതുച്ചേരിയില്‍ വ്യാജരേഖ ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ഹാജരായശേഷം മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. മൂന്നാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശിച്ചത്. ഡിസംബര്‍ 21 ന് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണം. 

അതേസമയം സുരേഷ് ഗോപി ഹാജരാക്കിയ രേഖകളിലെ ഒപ്പ് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. നോട്ടറിയിലെ രേഖയിലെ ഒപ്പ് വ്യാജമാണെന്നാണ് െൈക്രബ്രാഞ്ച് സംശയം ഉന്നയിച്ചത്. ഇതില്‍ താരത്തിന്റെ വിശദീകരണംമ തൃപ്തികരമല്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയത്. സുരേഷ് ഗോപി ഹാജരാക്കിയ രേഖകലില്‍ പ്രഥമദൃഷ്ട്യാ സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'