കേരളം

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എന്ന സാധനം കേരളത്തിലുണ്ടാകില്ല: പിസി ജോര്‍ജ്ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മാണിയും ജോസഫും നയവഞ്ചകരെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് ഇരുവരെയും ഒരു നുകത്തില്‍ കെട്ടി അടിക്കാം. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളാ കോണ്‍ഗ്രസ് എന്ന സാധനം കേരളത്തിലുണ്ടാവില്ല.

കേരളാ കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ പങ്കെടുത്തത്  6000 പേര്‍ മാത്രമാണെന്നും പണവും മദ്യവും കൊടുത്താണ് ആളുകളെ സമ്മേളനത്തില്‍ എത്തിച്ചതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു

മുന്നണി പ്രഖ്യാപനവും മകനെ രാജാവായി വാഴിക്കാനുള്ള മാണിയുടെ ശ്രമവും പൊളിഞ്ഞു.കേരളാ കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് ഉറപ്പായി കഴിഞ്ഞു. പാലാ സീറ്റും പതിനായിരം രൂപയും ജീപ്പും കൊടുത്തപ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളാണ് മണിയെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മഹാസമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം ഒരു ലക്ഷം തികയണമെങ്കില്‍ ഒരു തൊണ്ണൂറായിരത്തിന്റെ  കുറവുണ്ടെന്നു പറയാന്‍ കോട്ടയത്തെ കുറെ പത്രക്കാര്‍ പറഞ്ഞെന്ന് പരിഹസിച്ച് പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ