കേരളം

ആര്‍സിസിയിലെ എയ്ഡ്‌സ് ബാധ:  ആരോപണം ശരിയല്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്ന് കോടതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് എയ്ഡ്‌സ് ബാധിച്ചെന്ന ആരോപണം ശരിയല്ലെങ്കില്‍ പ്രചരിപ്പിച്ചവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഹൈക്കോടതി. മകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നല്‍കി ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. 

ആര്‍സിസിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നും രക്തം സ്വീകരിച്ചതു വഴി എയ്ഡ്‌സ് ബാധയുണ്ടായെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ചെന്നൈയിലെ റീജ്യണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് എയ്ഡ്‌സ് ഇല്ലെന്ന് കണ്ടെത്തി. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്.

അന്തിമഫലത്തില്‍ കുട്ടിക്ക് എയ്ഡ്‌സ് ബാധയില്ലെന്ന് കണ്ടെത്തിയാല്‍ ഇക്കാര്യം പ്രചരിപ്പിച്ചവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്ന് കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത