കേരളം

ഓഖി ദുരന്തം : പ്രധാനമന്ത്രി നാളെ കേരളത്തില്‍ ; വിഴിഞ്ഞം, പൂന്തുറ തീരമേഖലകള്‍ സന്ദര്‍ശിക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ഓഖി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തിയശേഷമാകും തിരുവനന്തപുരത്തെത്തുക. തലസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച വിഴിഞ്ഞം, പൂന്തുറ തീരമേഖലകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. 

ദുരിത ബാധിതരെ കാണുന്ന പ്രധാനമന്ത്രി, നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കും. രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. പ്രധാനമന്ത്രി ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. മോദി ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും, ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് ലത്തീന്‍ സഭ ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

നേരത്തെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിഴിഞ്ഞം, പൂന്തുറ അടക്കമുള്ള ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. മല്‍സ്യതൊഴിലാളികള്‍ പറയുന്നത് വരെ സേന തിരച്ചില്‍ തുടരുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു