കേരളം

പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് അനുമതിയില്ല; തരംതാണ നടപടിയെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഖി ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത് പ്രതിപക്ഷത്തിന് അനുമതിയില്ല. അനുമതി നല്‍കാത്ത  പ്രധാനമന്ത്രിയുടെ നടപടി വിവേചനപരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത് പ്രതിപക്ഷം അനുമതി ചോദിച്ചാല്‍ അതിന് അവസരം കിട്ടാറുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി കാണിച്ച നടപടി തരംതാണതാണെന്ന് ചെ്ന്നിത്തല പറഞ്ഞു.

ദുരിതബാധിര്‍ക്ക് വേണ്ട സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും. ദുരന്തത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ കൈയില്‍ യഥാര്‍ത്ഥ കണക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.  റവന്യൂമന്ത്രി 300 പേര്‍ മരിച്ചെന്ന് പറയുമ്പോള്‍ ഫിഷറിസ് മന്ത്രി അത്  നിഷേധിക്കുകയാണ്. പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ട് മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ മറുപടി നല്‍കിയിട്ടില്ല. ബിജെപിക്ക് പ്രത്യേക അനുമതി നല്‍കിയ നടപടി വിവേചരപരമാണ്. ബിജെപിക്ക് സംസ്ഥാനത്ത്് ഒരു സീറ്റുമാത്രമാണ് ഉള്ളത്. ബിജെപി സംസ്ഥാനത്ത് പ്രതിപക്ഷമല്ലെന്ന കാര്യം പ്രധാനമന്ത്രി ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു. 

ഇന്ന് മത്സ്യമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. മത്സ്യതൊഴിലാളികള്‍ കാത്തിരിക്കുന്നത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമല്ല പ്രഖ്യാപനമാണ് കാത്തിരിക്കുന്നത്. ദുരന്തത്തില്‍ ഇത്രയേറെ ആളുകള്‍ മരിച്ച സാഹചര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തണം. മുന്നറിയിപ്പ് നല്‍കിയതിലെ വീഴ്ച പരിശോധിക്കണം. മുന്നറിയിപ്പ് നല്‍കിയതിലെ പരാജയമാണ് മരണം വര്‍ധിപ്പിച്ചത്. കേന്ദ്രത്തില്‍ ഒരു ഫിഷറിസ് മന്ത്രാലയം വേണമെന്നും നിരവധി മത്സ്യതൊഴിലാളികളുടെ ബോട്ടുകളും വള്ളങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് കണ്ടെത്തന്‍ നേവിയുടെയും മറ്റും സഹായം തേടണം. കടലോരമേഖലയിലെ വീടുകളില്ലാത്ത മത്സ്യതൊഴിലാളികള്‍ക്ക് വീടുകള്‍ അനുവദിക്കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ