കേരളം

സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ് ജനാധിപത്യവിരുദ്ധം: ആനത്തലവട്ടം ആനന്ദന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിലെ സരിതയുടെ കത്ത്  ചര്‍ച്ച ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ്
ജനാധിപത്യ വിരുദ്ധമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍.  സരിതയുടെ കത്ത് സഭയില്‍ വെച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യരുതെന്ന് പറയുന്നത് ആരെയോ സംരക്ഷിക്കാനാണ്. കത്ത് കേരളം ചര്‍ച്ച ചെയ്‌തെന്നും പുതുതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

സോളാര്‍ റിപ്പോര്‍ട്ടില്‍ കത്തില്‍ ഉള്‍പ്പെടുത്തിയ സരിത എസ് നായരുടെ കത്തും കത്തിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. രണ്ടുമാസത്തേക്കാണ് വിലക്ക്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യരുതെന്നാണു നിര്‍ദേശം.  അതേസമയം കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സര്‍ക്കാരിന് തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

സരിതയുടെ കത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിലക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ജനുവരി 15ന് ഹര്‍ജി വീണ്ടും പരിഗണിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ കപില്‍ സിബലാണ് ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഹാജരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍