കേരളം

പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍; ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇന്ന് വിധി പറയും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പുതുവൈപ്പ്  എല്‍എന്‍ജി ടെര്‍മിനലിന് എതിരായി സമര സമിതി നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ദേശീയ ഹരിത  ട്രൈബ്യൂണല്‍ വിധി പറയും. ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിലെ ജസ്റ്റിസ് എം.എസ്.നമ്പ്യാരുടെ സിംഗിള്‍ ബെഞ്ചാണ് വിധി പറയുക. 

പുതുവൈപ്പിനിലെ  തീരദേശ മേഖലയില്‍ വന്‍ തോതില്‍ പരിസ്ഥിതി നാശം ഉണ്ടാക്കുന്ന പദ്ധതി തടയണമെന്നാണ് സമരസമിതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.  

ടെര്‍മിനലിന് വേണ്ടി നിലവില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതികാനുമതി അനുസരിച്ചല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസുമായി  ബന്ധപ്പെട്ട വിദഗ്ധാംഗമില്ലാതെ, ജുഡീഷ്യല്‍ അംഗം മാത്രമായി വിധി പറയരുതെന്നാണ് ദേശീയ ഹരിത  ട്രൈബ്യൂണല്‍ ആക്ടിലെ ചട്ടം. എന്നാല്‍ ന്യായാധിപരുടെ അപര്യാപ്തത മൂലം അടിയന്തര സാഹചര്യങ്ങളില്‍ സിംഗിള്‍ ബെഞ്ചിന് വിധി പറയാമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രഖ്യാപനം അനസരിച്ചാണ് എല്‍എന്‍ജി ടെര്‍മിനലുമായി ബന്ധപ്പെട്ട് ഇന്ന് വിധി പറയുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍