കേരളം

കേരളത്തില്‍ നിന്നും ഐഎസില്‍ എത്തിയവര്‍ ഇവരാണ്; ചിത്രങ്ങള്‍ പുറത്തുവിട്ടത് എന്‍ഐഎ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്‌: തീവ്രവാദ സംംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന മലയാളി യുവതി യുവാക്കളുടെ ചിത്രങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടു.ദ ന്യുസ് മിനുറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കാസര്‍കോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി ആറ് ദമ്പതികളും രണ്ട് കുട്ടികളുമടക്കം 21 പേര്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐ.എസില്‍ ചേര്‍ന്നത്. സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം നടക്കുകയാണ്.

ജൂലൈ മുതല്‍ ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കിയ എന്‍.ഐ.എ, ഷഫീസുദ്ദീന്‍ തെക്കേകോലത്ത്, റഫീല, അജ്മല, ഷജീര്‍ മംഗലശേരി, സിദ്ദിഖ് ഹുള്‍ അസ്ലം ന്നിവരൊഴികെയുള്ളവര്‍ക്കെതിരെ റെഡ് കോര്‍നര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.കാണാതായ ആറ് ദമ്പതികളും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.

ഐഎസില്‍ ചേര്‍ന്ന ഇവര്‍ ഇ്സ്ലാമിക പ്രഭാഷകകനായ സാക്കിര്‍ നായ്കിന്റെ പ്രസംഗങ്ങള്‍ നിരന്തരം കേട്ടിരുന്നതായും കാണാനായ യുവതീ യുവാക്കള്‍ സലഫിസം പഠിക്കാനായി മലപ്പുറം അത്തിക്കുന്ന് മലയിലെ സലഫി സമൂഹത്തെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി