കേരളം

ബലാത്സംഗകേസ്: എം വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗത്തിനുപുറമേ മറ്റ് നാല് കുറ്റങ്ങളും വിന്‍സെന്റിനെതിരെ ചുമത്തിയിട്ടുണ്ട്. 

ജനുവരി പതിനഞ്ചിന് കോടതി കുറ്റപത്രം പരിഗണിക്കും. ആയിരം പേജുള്ള കുറ്റപത്രത്തില്‍ അമ്പതിലധികം സാക്ഷികളുണ്ട്. ഒമ്പതിലധികം സാക്ഷികളുടെ രഹസ്യമൊഴികളും കുറ്റപത്രത്തിലുണ്ട്.

നെയ്യാറ്റിന്‍കര ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. 2016 സെപ്റ്റംബര്‍ പത്തിനും നവംബര്‍ പതിനൊന്നിനും രണ്ടുവട്ടം എം എല്‍ എ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മ പരാതിയില്‍ ആരോപിച്ചിരുന്നത്. വീട്ടമ്മ ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും എംഎല്‍എ പിന്തുടരുകയായിരുന്നെന്നും വീട്ടമ്മയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും മുന്‍പ് റിമാന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ജൂലൈ 22 നാണ് എം എല്‍ എ അറസ്റ്റിലാകുന്നത്. ഒരുമാസത്തോളം റിമാന്‍ഡിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍