കേരളം

ഹസന്റെ പ്രതികരണം പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കും; കരുണാകരന്റെ പേരില്‍ വിവാദം വേണ്ടെന്ന് മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കെ. കരുണാകരന്‍ അനുഭവിച്ച വേദന കുടുംബത്തിന്റെ സ്വകാര്യ ദുഃഖമെന്ന് കെ. മുരളീധരന്‍. കരുണാകരനെ രാജിവയ്പ്പിച്ചത് തെറ്റായിപ്പോയെന്ന കെപിസിസി പ്രസിഡന്റ് എം.എം ഹസന്റെ തുറന്നു പറച്ചിലിനെക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ഹസന്റെ പ്രതികരണം പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കാനെ ഉപകരിക്കൂ. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട സമയമാണിത്. ഈ സമയത്ത് കെ.കരുണാകരന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കരുണാകരനെ രാജിവയ്പ്പിക്കിനുള്ള നീക്കം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് എ.കെ ആന്റണി ഉമ്മന്‍താണ്ടിയോടും തന്നോടും പറഞ്ഞിരുന്നുവെന്നും രാജിവയ്പ്പിച്ചതില്‍ കുറ്റബോധമുണ്ട് എന്നുമായിരുന്നു കെപിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍. 

സംഭവം വിവാദമായതോടെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വിശദമാക്കി വീണ്ടും ഹസന്‍ രംഗത്തെത്തി. ഏറെനാളായി മനസിലുണ്ടായിരുന്ന വികാരമാണ് പ്രകടിപ്പിച്ചതെന്നും ഗ്രൂപ്പില്‍ ആശയക്കുഴപ്പുമുണ്ടായോ എന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഇതിന് മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും ഹസന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?