കേരളം

പി വി അന്‍വറിനെതിരായ പരാതി: വിശദമായി അന്വേഷിക്കാന്‍ കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പി വി അന്‍വര്‍ എം എല്‍ എ നിയമലംഘനങ്ങള്‍ നടത്തിയതായുളള പരാതിയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകള്‍ അടക്കം എംഎല്‍എക്കെതിരെ ഉയര്‍ന്ന പരാതികളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം പി വി അന്‍വറിന്റെ നിയമലംഘനങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂവകുപ്പും ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എംഎല്‍എക്കെതിരെ ലഭിച്ച പരാതി സ്പീക്കര്‍ കൈമാറിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതിന് പിന്നാലെയാണ് പിണറായി വിജയന്റെ ഇടപെടല്‍. മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മയാണ് പരാതി നല്‍കിയത്. സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങളും രണ്ടാംഭാര്യയുടെ വിവരങ്ങള്‍ മറച്ചുവെച്ചതും പരാതിയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ