കേരളം

പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പോള്‍ ആന്റണിയെ പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് പോള്‍ ആന്റണിയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പോള്‍ ആന്റണി. 

നിലവിലെ ചീഫ് സെക്രട്ടറി ഡോ. കെഎം എബ്രാഹാം ഈ മാസം 31 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ തീരുമാനിച്ചത്. 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് പോള്‍ ആന്റണി. വ്യവസായ വകുപ്പിന് പുറമെ, ഊര്‍ജ്ജ വകുപ്പിന്റെ ചുമതലയും പോള്‍ ആന്റണിയാണ് നിര്‍വഹിച്ചിരുന്നത്. 

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എ കെ ദുബെ, അരുണ സുന്ദര്‍രാജന്‍ എന്നിവരാണ് പോള്‍ ആന്റണിയേക്കാള്‍ സീനിയോറിട്ടിയുള്ള ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇവര്‍ കേരളത്തിലേക്ക് തിരിച്ചുവരാന്‍ വിസമ്മതിക്കുകയായിരുന്നു. ഇടേത്തുടര്‍ന്നാണ് തൊട്ടടുത്തുള്ള മുതിര്‍ ഉദ്യോഗസ്ഥനായ പോള്‍ ആന്റണിയെ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. 


ഇപിജയരാജന്‍ പ്രതിയായ ബന്ധുനിയമനക്കേസില്‍ മൂന്നാം പ്രതിയായതിനെ തുടര്‍ന്ന് വ്യവസായ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും പോള്‍ ആന്റണി രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് തള്ളുകയായിരുന്നു. പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ജനുവരി ഒന്നിന് ചുമതലയേല്‍ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?