കേരളം

കരുണാകരനെ ചതിച്ചത് ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവരല്ല;  ഏറ്റവും വേദനിപ്പിച്ചത് കെ മുരളീധരന്‍: ഐ ഗ്രൂപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെ മുരളീധരനെതിരെ പടയൊരുക്കവുമായി ഐ ഗ്രൂപ്പ്. കരുണാകരനെ ചതിച്ച കഥകള്‍ ആരും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന മുരളീധരന്റെ പരാമര്‍ശത്തിനെതിരെയാണ് ഐ ഗ്രൂപ്പ് പരസ്യമായി രംഗത്തുവന്നത്. കെ മുരളീധരന്‍ പാര്‍ട്ിടയോട് കൂറ് കാട്ടണമെന്ന് ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. കെ കരുണാകരനെ ഏറ്റവുിം വേദനിപ്പിച്ചത് കെ മുരളീധരനാണ്. ആ കഥ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും വാഴയ്ക്കന്‍ പറഞ്ഞു.

വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്ന പ്രവണത മുരളീധരന്‍ അവസാനിപ്പിക്കണം. താന്‍പ്രമാണിയാകാനാണ് മുരളീധരന്റെ ശ്രമമെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയ്‌ക്കെതിരെ നടത്തിയ മുരളീധരന്റെ പരാമര്‍ശങ്ങളാണ് ഐ ഗ്രൂപ്പിന്റെ പ്രതികരണത്തിന് കാരണം

കരുണാകരനെ ദ്രോഹിച്ച ചരിത്രം പരിശോധിച്ചാല്‍ പടയൊരുക്കം നടത്തേണ്ടിവരുക സിപിഎമ്മിനും ബിജെപിക്കും എതിരെയായിരിക്കില്ലെന്നും ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും ദ്രോഹിച്ചവരില്‍ മുന്‍ നിരയിലുണ്ടെന്നുമായിരുന്നു മുരളീധരന്റെ പരാമര്‍ശം. ചില നേതാക്കള്‍ കരുണാകരനെ കൈയാമം വെച്ച് നടത്തിക്കാന്‍ ശ്രമിച്ചു. കെ കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും പറയേണ്ടതില്ലെന്നും പഴയകഥകള്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസിന് ഗൂണം ചെയ്യില്ലെന്നും മുരളീധരന്‍ പറഞ്ഞു

ചാരക്കേസില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കിയതില്‍ ആന്റണിക്ക് പങ്കില്ലെന്ന് കഴിഞ്ഞ് ദിവസം കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കിയിരുന്നു. ഇക്കൂട്ടത്തില്‍ പങ്കാളിയായതില്‍ ഖേദിക്കുന്നതായും ഹസന്‍ പറഞ്ഞിരുന്നു. ഹസ്സന്റെ പ്രസ്താവനയ്‌ക്കെതിരെ എ ഗ്രൂപ്പില്‍ തന്ന പടയൊരുക്കം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്