കേരളം

നടി പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം ; ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : നടി പാര്‍വതിയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നടി പാര്‍വതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

സമൂഹമാധ്യങ്ങളില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇയാള്‍ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഇയാള്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. കൂടാതെ ആരുടെയൊക്കെ ഐഡികളില്‍ നിന്നാണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നത് എന്നത് സംബന്ധിച്ച് സൈബര്‍ സെല്ലിന്റെ അടക്കം വിഗദ്ധ സഹായം പൊലീസ് തേടിയിട്ടുണ്ട്. കേസില്‍ ഇനിയും അറസ്റ്റുകളുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

കസബ സിനിമയെ വിമര്‍ശിച്ച് നടി പാര്‍വതി നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ്, അവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിച്ചത്. ഇത്തരം പോസ്റ്റുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നടി പൊലീസിനെ സമീപിച്ചത്. ഇത്തരം പോസ്റ്റുകള്‍ ഇടുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി