കേരളം

ഗായകന്‍ എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ ഗായകന്‍ എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.  കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. 

അന്വേഷണം നടത്തി ഫെബ്രുവരി 19നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിജിലന്‍സ് യൂണിറ്റിന് കോടതി നിര്‍ദേശം നല്‍കി. എം.ജി ശ്രീകുമാര്‍  2010 ല്‍ എറണാകുളം വില്ലേജിലെ മുളവുകാട് വില്ലേജില്‍ 11.50 സെന്റ് സ്ഥലംവാങ്ങിയിരുന്നു.  ഇവിടെ തീരദേശ പരിപാലന ചട്ടം ലംഘിച്ചും കേരള പഞ്ചായത്ത് രാജ് നിര്‍മ്മാണ ചട്ടം ലംഘിച്ചും കെട്ടിട നിര്‍മ്മാണം നടത്തിയെന്നാണ് കേസ്. 

കെട്ടിടം നിര്‍മ്മിക്കാന്‍ മുളവുകാട് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമ വിരുദ്ധമായി അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി യാതൊരു നടപടിയെടുത്തില്ലെന്നും ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ