കേരളം

തനിക്കായി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; പാര്‍വതിയെ അന്ന് തന്നെ സമാശ്വസിപ്പിച്ചു; ഒടുവില്‍ പ്രതികരിച്ച് മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാര്‍വതിക്കെതിരായ സൈബര്‍ ആക്രമത്തില്‍ പ്രതികരിച്ച് സിനിമാ നടന്‍ മമ്മൂട്ടി. തനിക്കായി അഭിപ്രായം പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ അഭിപ്രായ സ്വാതന്ത്ര്യവും വേണമെന്നും മമ്മൂട്ടി പറഞ്ഞു

വിദേശത്തായതിനാല്‍ പല കാര്യങ്ങളും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. പ്രതികരിക്കുമ്പോള്‍ സ്വതന്ത്രവും സഭ്യമായ രീതിയിലാവണം പ്രതികരിക്കേണ്ടപാര്‍വതി ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചിരുന്നെന്നും അന്ന് തന്നെ പാര്‍വതിയെ ആശ്വസിപ്പിച്ചതായും മമ്മൂട്ടി പറഞ്ഞു. താന്‍ ഒരിക്കലും വിവാദങ്ങളുടെ പുറകെ സഞ്ചരിക്കാറില്ല. അര്‍ത്ഥവത്തായ സംവാഗങ്ങളാണ് എല്ലാവരും ചെയ്യേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടി ചിത്രമായ കസബ സ്്ത്രീ വിരുദ്ധ ചിത്രമാണെന്ന പാര്‍വതിയുടെ പരസ്യപ്രതികരണത്തിന് പിന്നാലെയാണ് മമ്മൂട്ടിയുടെ ഫാന്‍സുകാര്‍ പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത്. തീര്‍ത്തും അറപ്പുളവാക്കുന്ന രീതിയിലായിരുന്നു പലരുടെയും പ്രതികരണം. വിവാദത്തിന് പിന്നാലെ മമ്മൂട്ടി തന്നെ നിലപാട് വ്യക്തമാക്കണമെന്ന അഭിപ്രായവുമായി ചില വനിതാ സംഘടനകളും സാംസ്‌കാരിക നായകരും രംഗത്തെത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ