കേരളം

സമാധാനയോഗത്തിന് പിന്നാലെ വീണ്ടും കണ്ണൂരില്‍ ആക്രമണം; സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ വീണ്ടും കണ്ണൂരില്‍ ആക്രമണം. പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകനായ കാട്ടിന്റവിട ചന്ദ്രനാണ് വെട്ടേറ്റത്.  ഇരുകാലുകളിലും മഴു ഉപയോഗിച്ചു വെട്ടി. ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് സിപിഎം ആരോപിച്ചു. 

സമാധാനം പരിരക്ഷിക്കുന്നതിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് സിപിഎമ്മും ബിജെപിയും കഴിഞ്ഞ ദിവസം സമാധാനയോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിന പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിലൂടെ അണികള്‍ നടത്തുന്ന പ്രകോപനപരമായ പരമാര്‍ശങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ ഉറപ്പ് നല്‍കി.പ്രകോപനപരമായ പരാമര്‍ശങ്ങളോ പ്രസംഗങ്ങളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവിയും വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത