കേരളം

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി; സുരക്ഷ ശക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് ഉച്ചക്ക് 12.30 ഓടെ അജ്ഞാതന്റെ വധ ഭീഷണി സന്ദേശം എത്തിയത്. ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരില്‍ എടുത്ത സിമ്മില്‍ നിന്നാണ് സന്ദേശം വന്നത്. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ സ്ത്രീയല്ല ഇപ്പോള്‍ ഈ സിം ഉപയോഗിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ഫോണ്‍ സന്ദേശം വന്ന സിം ഇപ്പോള്‍ പാലക്കാട് പരിധിയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. അടുത്ത രണ്ടുമൂന്നു ദിവസം മുഖ്യമന്ത്രി പാലക്കാട് തന്നെയുണ്ടാകുമെന്നാണ് സൂചന. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു