കേരളം

മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലേക്ക്; സഞ്ചാരികള്‍ ഒഴുകുന്നു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലേക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യല്‍ താപനിലയാണ് മൂന്നാറിലും സമീപ പ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ഇത് മൈനസ് ഡിഗ്രിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചെന്ദുവാര പിആര്‍ ഡിവിഷന്‍, പെരിയാവര, ലക്ഷ്മി പ്രദേശങ്ങളിലാണ് ചൂട് ഒരു ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയത്. മൂന്നാര്‍ ടൗണിലും നല്ലതണ്ണിയിലും രണ്ടു ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. തെന്‍മല ഭാഗത്ത് മൂന്നു ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ചൂട്.

തണുപ്പു ശക്തമായതോടെ കൂടുതല്‍ സഞ്ചാരികള്‍ മൂന്നാറിലേക്ക് എത്തുന്നുണ്ട്. ഇതോടൊപ്പം ഗതാഗതക്കുരുക്കും രൂക്ഷമാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍