കേരളം

ശബരിമല വികസനം:  ടി കെ എ നായര്‍ ചെയര്‍മാനായി ഉപദേശക സമിതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം സമയബന്ധിതമായി നടത്തുന്നതിന് ടി കെ എ നായര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഉപദേശക സമിതി രൂപികരിച്ചു. തീര്‍ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. റിട്ടയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.കെ.എ നായര്‍ ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.

റിട്ടയര്‍ഡ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്‍, പ്രശസ്ത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍, റിട്ടയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി. ബാലകൃഷ്ണന്‍, റിട്ടയര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ.പി. സോമരാജന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ബൃഹദ് പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍