കേരളം

നേതാക്കള്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ വെച്ചു പൊറുപ്പിക്കില്ല: സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ പിണറായി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗിയതയുണ്ട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. ചിലയിടങ്ങളില്‍ വിഭാഗിത നിലനില്‍ക്കുന്നു. നേതാക്കള്‍ക്ക് വ്യക്തിതാത്പര്യമാണ്. നേതാക്കള്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ വെച്ചുപൊറുപ്പിക്കില്ല,അദ്ദേഹം പറഞ്ഞു.  വിഎസ് അച്യുതാനന്ദന്റെ നിയോചക മണ്ഡലമായ മലമ്പുഴ സ്ഥിതി ചെയ്യുന്നത് പാലക്കാടാണ്. 

തെരഞ്ഞെടുപ്പ് സമയത്ത് വിഎസ് അച്യുതാനന്ദന്‍ തെറ്റായി പ്രവര്‍ത്തിച്ചെന്ന് പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് വിഎസ് തെരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറിയെ മാറ്റി. പുതുശ്ശേരി ഏര്യ കമ്മിറ്റി സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്രബോസിനെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍ വലിഎസ് ഇടപെട്ട് ഇദ്ദേഹത്തെ മാറ്റുകയായിരുന്നുവെന്നും ഇത് ശരിയായ നടപടിയല്ലെന്നും വിമര്‍ശനമുയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ