കേരളം

ആര്‍എസ്എസിനെ നേരിടാന്‍ തയ്യാറെടുക്കണം; പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി കോടിയേരി; കലാപങ്ങളുടെ ഉറവിടം ആര്‍എസ്എസ് ശാഖകള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍എസ്എസ് ശാഖകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിനെ നേരിടാന്‍ തയ്യാറെടുക്കണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കോടിയേരി നിര്‍ദേശം നല്‍കി. 

സിപിഎം പ്രവര്‍ത്തകര്‍ കായിക ക്ഷമത കൈവരിക്കണമെന്നും സംസ്ഥാന സെക്രട്ടറി അണികള്‍ക്ക് നിര്‍ദേശം നല്‍കി. പത്തനംതിട്ട തിരുവല്ലയില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയാല്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് എറിഞ്ഞ് തകര്‍ക്കുന്നു. ഇത് കേരളത്തില്‍ ആരാജകത്വവും കലാപവുമുണ്ടാക്കാനാണ്. ഈ നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണം. പോരാട്ടം ഏറ്റെടുക്കാന്‍ കേരളം തയ്യാറെടുക്കണം,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ സിപിഐ എമ്മിനെതിരെ ദ്വിമുഖ ആക്രമണമാണ് ആര്‍ എസ് എസ് നേതൃത്വത്തില്‍ ബിജെപി അടക്കമുള്ള സംഘപരിവാര സംഘടനകള്‍ നടത്തുന്നത് എന്ന് കഴിഞ്ഞ ദിവസം കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഒരുഭാഗത്ത് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച് കൊല്ലുകയും മൃഗീയമായി പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് സിബിഐയെ ഉപയോഗിച്ച് സിപിഐ എം നേതാക്കളെ ജയിലിലടയ്ക്കുന്നു. അക്രമത്തിലൂടെ നാടിന്റെ വെളിച്ചമെല്ലാം കെടുത്താമെന്ന വ്യാമോഹമാണ് ഈ ക്ഷുദ്രശക്തികള്‍ക്കുള്ളത്. ഇരുട്ടിലാണല്ലൊ ഇവര്‍ ശക്തിയാര്‍ജ്ജിക്കുന്നത്.അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ