കേരളം

സംസ്ഥാനത്ത് ഗുണ്ടാവേണ്ട തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് ഗുണ്ടാവേണ്ട തുടങ്ങി

നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കോലാഹലത്തെത്തുടര്‍ന്ന് പോലീസ് അടിയന്തരമായി ഗുണ്ടകളെ കാപ്പ ചുമത്തി പിടികൂടാനുള്ള ശ്രമം തുടങ്ങി. ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയത് 2010 പേരുടെ ലിസ്റ്റാണ്. ഇവരെ ഒരുമാസത്തിനകം അറസ്റ്റു ചെയ്യാനുള്ള നടപടികളാണ് പോലീസ് തയ്യാറാക്കിയത്. ഇന്റലിജന്‍സ് എഡിജിപിയ്ക്കാണ് മേല്‍നോട്ട ചുമതല. മൂപ്പതുദിവസത്തിനകം ഗുണ്ടകളെ അറസ്റ്റു ചെയ്ത് കാപ്പ ചുമത്തണമെന്നാണ് നിര്‍ദ്ദേശം.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടര്‍ന്ന് വീണ്ടും ഗുണ്ടാവിളയാട്ടങ്ങള്‍ ആരംഭിച്ചുവെന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നാണ് രഹസ്യാന്വേഷണവിഭാഗം ഉടനടി ഇത്തരം തീരുമാനത്തിലെത്തിയത്. മുഖ്യന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി ആരംഭിച്ചത്.
2010 ഗുണ്ടകളുടെ ലിസ്റ്റ് നേരത്തെതന്നെ തയ്യാറാക്കിയിരുന്നുവെങ്കിലും ഈ മുപ്പതുദിവസത്തിനകം പിടികൂടണമെന്ന് അടിയന്തര നിര്‍ദ്ദേശത്തോടെയാണ് ഇപ്പോള്‍ ഗുണ്ടാവേട്ട തുടങ്ങിയത്. ഗുണ്ടകള്‍ക്കുനേരെ കാപ്പ ചുമത്താനുള്ള നിര്‍ദ്ദേശം കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു