കേരളം

യുവനടിയെ അക്രമിച്ച സംഭവം:സിനിമാക്കാരെയും ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍നിന്നും സിനിമാക്കാരുടെ നമ്പറുകളും കണ്ടെടുത്തതിനെത്തുടര്‍ന്ന് സിനിമാക്കാരെയും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു.
നടി അക്രമിക്കപ്പെട്ട ദിവസത്തെ പള്‍സര്‍ സുനിയുടെ മൊബൈലിലെ ചില കോളുകള്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് സിനിമാക്കാരെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സിനിമാമേഖലയിലുള്ളവരുടെ ഫോണ്‍കോളുകളും ഇക്കൂട്ടത്തിലുണ്ട്.
പ്രതികളിലൊരാള്‍ അക്രമത്തിനുശേഷം ഫോണില്‍ ആരോടോ കാര്യങ്ങളെല്ലാം വിശദീകരിച്ചതായി പോലീസിന് വിവരം കിട്ടിയിരുന്നു. ക്വട്ടേഷനാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കേസിലെ മുഖ്യപ്രതികളിലൊരാളായ മണികണ്ഠനെ ആലുവയില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാം പ്ലാന്‍ ചെയ്തത് പള്‍സര്‍ സുനിയാണെന്ന് മണികണ്ഠന്‍ മൊഴി നല്‍കി. ഒരു വര്‍ക്കുണ്ടെന്ന് പറഞ്ഞാണ് തന്നെ വിളിച്ചത്. ആരെയോ തല്ലാനുള്ള ക്വട്ടേഷനാണെന്നു കരുതിയാണ് കൂടെ പോയത് എന്നും മണികണ്ഠന്‍ മൊഴി നല്‍കി. നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് വാഹനത്തില്‍ കയറിയശേഷം മാത്രമാണ് അറിഞ്ഞത് എന്നു പറഞ്ഞ മണികണ്ഠന്‍ താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മൊഴി നല്‍കി.
സുനിയുടെ പിന്നില്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും മണികണ്ഠന്‍ പോലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ