കേരളം

നടിയെ അക്രമിച്ച സംഭവം; മലയാളത്തിലെ പ്രമുഖ നടന്റെ മൊഴിയെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തില്‍ പൊലീസ് മലയാളത്തിലെ പ്രമുഖ നടന്റെ മൊഴിയെടുത്തു. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ രാവിലെ നടന്റെ വീട്ടിലെത്തി മൊഴിയെടുത്തത്. സംഭവ ദിവസം താന്‍ ചികിത്സയിലായിരുന്നു എന്നും പിറ്റേന്നാണ് വാര്‍ത്തയറിഞ്ഞത് എന്നും നടന്‍ പറഞ്ഞതായി അറിയുന്നു. കുടിപ്പക തീര്‍ക്കാന്‍ തന്റെ പേര് വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

കേസിലെ പ്രതികളായ സുനിയേയും മാര്‍ട്ടിനേയും അറിയില്ല എന്നും ഇദ്ദേഹം പറഞ്ഞതായാണ് വിവരം. നടനും കൂടിയായ യുവ സംവിധായകന്റെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ ആളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 

കഴിഞ്ഞ ദിവസം പാലക്കാട്ട് നിന്നും അറസ്റ്റു ചെയ്ത മണികണ്ഠന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടിയെ അക്രമിച്ചിട്ടില്ല എന്നും ആള്‍ബലത്തിനായി കൂടെ കൂടി എന്നുമാണ് മണികണ്ഠന്‍ മൊഴി നല്‍കിയിരിക്കുന്നത്. അക്രമിച്ചവരുടെ കൂട്ടത്തില്‍ ഇയായളിലെന്ന് നടിയും തിരിച്ചറിഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനി അറസ്റ്റിലായി എന്ന വാര്‍ത്ത അന്വേഷണ സംഘം നിഷേധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍