കേരളം

ബന്ധുനിയമന അന്വേഷണത്തിന് സ്റ്റേ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബന്ധുനിയമന അന്വേഷണം ഹൈക്കോടതി ഒരാഴ്ചയ്‌ത്തേയ്ക്ക് സ്‌റ്റേ ചെയ്തു. കേസ് പരിഗണിക്കുന്നതിനിടെ വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
അന്വേഷണത്തില്‍ അഞ്ച് കാര്യങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിയമനം വഴി ആര്‍ക്കെങ്കിലും ലാഭമുണ്ടോയോ? മന്ത്രിയെന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ? അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് മാര്‍ഗരേഖയുമായി ഹൈക്കോടതി നിര്‍ദ്ദേശം. വിജിലന്‍സ് അധികാര പരിധി വിട്ടാല്‍ ഇടപെടേണ്ടിവരുമെന്നും ഹൈക്കോടതി.
അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷിച്ചാല്‍ മതി. സര്‍വ്വീസ്, സ്ഥാനക്കയറ്റം എന്നിവയ്ക്ക് വിജിലന്‍സ് അന്വേഷണം ആശാസ്യമല്ല. തുടങ്ങിയവയാണ് ഹൈക്കോടതിയുടെ മാര്‍ഗരേഖ. മന്ത്രിമാരുടെ തീരുമാനങ്ങള്‍ അന്വേഷണപരിധിയില്‍ വരുമോയെന്നും ഹൈക്കോടതി ചോദിച്ചു.
സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വന്‍കിട പദ്ധതികള്‍ക്കെതിരെയുള്ള കേസുകള്‍ സ്വീകരിക്കുന്നതല്ല എന്ന നോട്ടീസ് വിജിലന്‍സ് ആസ്ഥാനത്ത് പതിപ്പിച്ചത് വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്