കേരളം

കസ്റ്റഡി കഴിയട്ടെ, കുടുക്കിയതല്ലെന്ന് സുനി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേസില്‍ കുടുക്കിയതാണോയെന്ന ചോദ്യത്തിന് അല്ലെന്ന് സുനിയുടെ മറുപടി. എന്തെങ്കിലും പറയാനുണ്ടോയെന്നു ചോദിച്ചപ്പോള്‍ കസ്റ്റഡി കഴിയട്ടെ എന്ന് ഉത്തരം. കസ്റ്റഡിയ കഴിയട്ടെ, ഞാന്‍ നിങ്ങളിലേക്കു തന്നെ തിരികെയെത്തും എന്നായിരുന്നു സുനിയുടെ വാക്കുകള്‍.

നടിയെ ആക്രമിച്ച കേസില്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കു കൊണ്ടുവന്നപ്പോഴാണ് സുനി മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്. നേരത്തെ പൊലീസ് ക്ലബിനു മുന്നില്‍വച്ച് ക്വട്ടേഷന്‍ ആയിരുന്നോ എന്ന ചോദ്യത്തിന് സുനി മറുപടിയൊന്നും പറഞ്ഞിരുന്നില്ല.

ആലുവ സബ് ജയിലിലേക്കു അയക്കുന്നതിനു പകരം പൊലീസിന്റെ ആവശ്യം കണക്കിലെടുത്ത് കാക്കനാട് ജില്ലാ ജയിലിലേക്കാണ് സുനിയെയും വിജീഷിനെയും അയച്ചത്. പ്രതികളെ പത്തു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നാളെ പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു