കേരളം

കുമ്മനത്തേയും ചെന്നിത്തലയേയും പരിഹസിച്ച് ജോയ് മാത്യു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കോടതിയില്‍ നിന്നും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമര്‍ശിച്ച രാഷ്ട്രീയ നേതാക്കളെ പരിഹസിച്ച് ജോയ് മാത്യു. പൊലീസിന്റെ നടപടിക്കെതിരെ രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കെതിരെ ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. 

ചെന്നിത്തലയും കുമ്മനവും ഇന്നലെ വക്കീലന്മാരായി കോടതി പരിസരത്തുണ്ടായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് ജോയ് മാത്യു ചോദിക്കുന്നു. തീര്‍ച്ചയായും കീഴടങ്ങാന്‍ വന്ന പ്രതിയെ പൊലീസിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്ന കറുത്തകോട്ടുകാരൊപ്പം അവരും കൂടുമായിരുന്നുവെന്ന് ജോയ് മാത്യു പറയുന്നു.

ഷാഫി പറമ്പില്‍, വിഷ്ണുനാഥ്, വി.ടി.ബല്‍റാം എന്നീ നമുക്ക് പ്രതീക്ഷയുള്ള യുവ കോണ്‍ഗ്രസുകാര്‍ക്കും, പി.എസ്.ശ്രീധരന്‍ പിള്ള, വി.മുരളീധരന്‍ എന്നീ സമചിത്തതയുള്ള ബിജെപിക്കാര്‍ക്കും കുമ്മനത്തിന്റേയും, ചെന്നിത്തലയുടേയും അതേ നിലപാടു തന്നെയാണോ ഉള്ളതെന്നറിയാന്‍ ആഗ്രഹമുണ്ടെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍