കേരളം

മരണത്തിന് കാരണം സദാചാര ഗുണ്ടകള്‍, ആത്മഹത്യ കുറിപ്പില്‍ പേരെടുത്ത് പറഞ്ഞ് അനീഷ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സദാചാര ഗുണ്ടകളാണ് തന്റെ മരണത്തിന് കാരണമെന്ന് ആത്മഹത്യ ചെയ്ത അനീഷിന്റെ ആത്മഹത്യ കുറിപ്പ്. അഗളി സ്വദേശികളായ ധനേഷ്, രമേഷ് എന്നിവരാണ് തന്റെ മരണത്തിന് കാരണമെന്ന് അനീഷ് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഇവര്‍ക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. അനീഷിനേയും കൂട്ടുകാരിയേയും അഴീക്കല്‍ ബീച്ചില്‍ വെച്ച് അക്രമിച്ചവരുടെ കൂട്ടത്തില്‍ ഇവരുമുണ്ടായിരുന്നു. സംഭവം കഴിഞ്ഞ ശേഷം ഫെയിസ്ബുക്കിലൂടെ നിരന്തരം അപമാനിച്ചു എന്ന് ആത്മബത്യ കുറിപ്പില്‍ പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി അനീഷ് പൊലീസിനെ സമീപിച്ചിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി അനീഷ് പൊലീസിനെ സമീപിച്ചിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പാലക്കാട്,കൊല്ലം എസ്പിമാരോട് വിശദീകരണം ചോദിച്ചു.

പ്രണയദിനത്തില്‍ ബീച്ചിലെത്തിയ ഇവരെ ധനേഷും രമേഷും കൂട്ടരും ചേര്‍ന്ന് മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്ത് അനീഷ് ഇന്നലെ തൂങ്ങി മരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി