കേരളം

ഈശ്വരന്റെ പേരിലായാലും നിയമലംഘനം പാടില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചീമേനി തുറന്ന ജയിലില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഗോപൂജ നിയമലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം ലംഘിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈശ്വരന്റെ പേരിലായാലും നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഈശ്വരനെ ആരാധിക്കേണ്ടവര്‍ക്ക് ആരാധിക്കാം. ഈശ്വരനെ ആരാധിക്കുകയോ ആരാധിക്കാതിരിക്കുകയോ ചെയ്യുന്നത് സര്‍ക്കാരിന്റെ വിഷയമല്ല. ഈശ്വരന്റെ പേരിലായാലും നിയമവാഴ്ച അംഗീകരിക്കുന്നുണ്ടോ എന്നതാണ് സര്‍ക്കാരിന്റെ പ്രശ്‌നമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഈശ്വരന്റെ പല രൂപങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതിലൊന്നാണ് ചീമേനിയില്‍ പശുവിന്റെ രൂപത്തില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിമേനി ജയിലിലെ ഫാമിലേക്ക് കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെ കൈമാറുന്ന ചടങ്ങിനോടനുബന്ധിച്ചാണ് ഗോപൂജ നടന്നത്. ജയില്‍ അധികൃതരുടെ അനുമതി ഇല്ലാതെയായിരുന്നു പൂജ എന്നാണ് ജയില്‍ സൂപ്രണ്ടിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?