കേരളം

കുന്നംകുളത്തെ ദുരൂഹമരണങ്ങള്‍: അമ്പരന്ന് പോലീസ്

സമകാലിക മലയാളം ഡെസ്ക്

കുന്നംകുളം: കുന്നംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സംഭവിച്ചത് എട്ട് അസ്വാഭാവിക മരണങ്ങളാണ്. തുടര്‍ച്ചയായി സംഭവിച്ച മരണങ്ങള്‍ പോലീസുകാരെയും അസ്വസ്ഥരാക്കിയിരിക്കുകയാണ്. എട്ട് മരങ്ങള്‍ക്കും പ്രത്യക്ഷത്തില്‍ ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടില്ല.
ഫെബ്രുവരി 20നാണ് പെരുമ്പിലാവില്‍ ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന യുവതി കൊല്ലപ്പെട്ടത്. കൊല്ലം ഓമയൂര്‍ പനയാറക്കുന്ന് സതീഷ് മന്ദിരത്തില്‍ തുളസീധരന്റെ മകള്‍ വര്‍ഷ(28)യുടെ മൃതദേഹം വാഴക്കൂട്ടത്തില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പ്രതി കരിക്കാട് കോട്ടോല്‍ സ്വദേശി ഹുസൈന്‍(32) പോലീസില്‍ കീഴടങ്ങിയിരുന്നു.
ഇതേ ദിവസം തന്നെയാണ് വടുതല ഉള്ളിശേരി മച്ചിങ്ങല്‍ സുബ്രമണ്യന്റെ മകള്‍ ആതിര(19)യേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെ കണ്ടുപിടിക്കാനായിട്ടില്ല. ആനായ്ക്കലില്‍ പനങ്ങാട്ട് പ്രതീഷിന്റെ ഭാര്യ ജിഷ(35) മരിച്ചത് പുലര്‍ച്ചെ വെട്ടേറ്റ്. മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് പ്രതീഷ് ജിഷയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 
അവസാനമായി 24ന് രാത്രിയില്‍ മുള്ളന്‍കുഴിയില്‍ ജോണി ജോസഫും ഭാര്യ സോമയും മൂന്നു മക്കളും മരണത്തിന് കീഴടങ്ങി. കുടുംബ തര്‍ക്കങ്ങളും സാമ്പത്തിക പ്രതിസന്ധികളുമാണ് മരണത്തിലേക്ക് നയിക്കുന്നത്. തുടര്‍ച്ചയായുണ്ടായ സംഭവങ്ങളില്‍ നാടും നഗരവും നടുങ്ങിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്