കേരളം

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം. വടക്കേനടയ്ക്ക് സമീപത്തുള്ള പോസ്‌റ്റോഫീസ്‌ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.പുലര്‍ട്ടെ 30.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. പോസ്റ്റ്ഓഫീസും ഗോഡൗണും പുരാവസ്തു വകുപ്പിന്റെ മൂന്ന് ഓഫീസുകളും കത്തിനശിച്ചു. 

അഗ്നിശമന സേനയുടേയും പൊലീസിന്റെയും തീവ്ര പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. ആറ് യൂണിറ്റ് ഫയര്‍ ഫോഴസ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പോസ്‌റ്റോഫിസ് കെട്ടിടത്തിനടുത്ത് കൂട്ടിയിട്ടിരുന്ന ചവറ് കത്തിച്ചതില്‍ നിന്നാണ് തീ പടര്‍ന്നത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു കമാന്‍ഡോ ഉദ്യോഗസ്ഥന് പരുക്കേറ്റു. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു എങ്കിലും ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുകയാണ്.

ക്ഷേത്ര സംരക്ഷണ ചുമതലയുള്ള കമാന്റോകളുടെ സിസി ടീവിയിലാണ് ആദ്യം തീ പടരുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടത്. ഉടനെ തന്ന് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത