കേരളം

മുഖ്യമന്ത്രി അന്തിമ വിധി കല്‍പ്പിച്ചു കഴിഞ്ഞെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം കഴിയുന്നതിനു മുന്‍പ് തന്നെ മുഖ്യമന്ത്രി അന്തിമ വിധി കല്‍പ്പിച്ചു കഴിഞ്ഞുവെന്ന് ചെന്നിത്തല ആരോപിച്ചു. 

കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ ആരെയോ രക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചെന്നിത്ത നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന ദൂരൂഹതയുണര്‍ത്തുന്നതാണ്. കേസില്‍ ഗൂഡാലോചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജനങ്ങള്‍ ഇതില്‍ ഏത് വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിച്ചിരുന്നു. 

കേസില്‍ ഗൂഡാലോചനയില്ലെന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഗൂഡാലോചനയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും, മാധ്യമങ്ങള്‍ ഗൂഡാലോചന അന്വേഷിക്കേണ്ടതില്ലെന്നാണ് പറഞ്ഞതെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന