കേരളം

ഹിന്ദുസ്ഥാന്‍ വര്‍ഗീയമെങ്കില്‍ പിണറായി വിജയന്‍ പേരു മാറ്റണമെന്ന് കുമ്മനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത് വര്‍ഗീയതയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹിന്ദുസ്ഥാന്‍ എന്ന പേര് വര്‍ഗീയമാണെന്ന പറയുന്ന പിണറായി തന്റെ പേര് മാറ്റാന്‍ തയ്യാറാകണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുമ്മനം കുറിച്ചു.

വിജയന്‍ എന്നത് അര്‍ജുനന്റെ പേരാണെങ്കിലും കേള്‍ക്കുമ്പോള്‍ ശ്രീകൃഷ്ണ സ്മരണയാണ് ഉണ്ടാകുന്നത്. അത് പിണറായിയെ പോലുള്ള ഒരു കമ്യൂണിസ്റ്റ് നേതാവിന് അവഹേളനമാണ്. രാജ്യത്തിന്റെ പേര് മാറ്റുന്നതിലും എളുപ്പം സ്വന്തം പേര് മാറ്റുന്നതാണല്ലോയെന്നും കുമ്മനം പരിഹസിക്കുന്നു.

ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത് വര്‍ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്താല്‍ ചരിത്രബോധമില്ലായ്മയില്‍ നിന്നുമുണ്ടായതാണ്. ഭാരതത്തിന്റെ ചരിത്രം അറിയില്ലെങ്കില്‍ സ്വാതന്ത്ര സമര ചരിത്രമെങ്കിലും പിണറായി പഠിക്കാന്‍ ശ്രമിക്കണമെന്നും കുമ്മനം പറയുന്നു.

കാറല്‍ മാര്‍ക് ഭാരതത്തെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും സമൃദ്ധമായി ഉപയോഗിച്ച വാക്ക് ഹിന്ദുസ്ഥാന്‍ എന്നാണ്. ഇതൊക്കെ മനസിലാക്കിയിരുന്നെങ്കില്‍ പിണറായി ഈ ചരിത്ര നിന്ദ നടത്തില്ലായിരുന്നെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ