കേരളം

അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് എം.എം.മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് വൈദ്യുത മന്ത്രി എം.എം.മണി നിയമസഭയില്‍. പദ്ധതിയുടെ സ്ഥലമേറ്റെടുക്കുന്നിനു വേണ്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചുവെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. 

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന സമീപനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തുടക്കം മുതലേ സ്വീകരിച്ചിരുന്നതെങ്കിലും മുന്നണിയില്‍ നിന്നുതന്നെ വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കലില്‍ നിന്നും പിന്നോട്ടു പോയിരുന്നു. എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയതിന് ശേഷമെ പദ്ധതി നടപ്പാക്കുകയുള്ളു എന്നായിരുന്നു വൈദ്യുത മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നത്. 

എന്നാലിപ്പോള്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയാണ് നിയമസഭയില്‍ എം.എം.മണിയുടെ പ്രസ്താവന. 163 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിക്കായാണ് സ്ഥലമേറ്റെടുക്കല്‍ ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി