കേരളം

പശുവിന്റെ പേരില്‍ അരങ്ങേറുന്ന കൊലപാതകങ്ങള്‍ മതേതര പാര്‍ട്ടികള്‍ കണ്ടില്ലെന്ന് നടിക്കരുത്: കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും മതേതര പാര്‍ട്ടികള്‍ ശ്രദ്ധിക്കാതെ പോകരുതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ട്രെയിനില്‍ വെച്ച് കൊലപ്പെടുത്തിയ ജുെൈനദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിമിനോടൊപ്പം പാണക്കാട്ട് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമിടയില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. മുഴുവന്‍ മതേതര പാര്‍ട്ടികളുമായും കൂടിയാലോചിച്ച് ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തും. ജുനൈദിന്റെ കൊലപാതകമുള്‍പ്പെടെ സമീപകാല സംഭവങ്ങളില്‍ ശ്രദ്ധക്ഷണിച്ച് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു