കേരളം

സരിത ചെയ്ത കുറ്റമെന്താണെന്ന് മന്ത്രി ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: സരിത എസ് നായര്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് മന്ത്രി ജി സുധാകരന്‍. നാട്ടില്‍ വ്യവസായം കൊണ്ടു വരാന്‍ ശ്രമിച്ച സരിത ചെയ്തത് നല്ല കാര്യമല്ലേയെന്നും മന്ത്രി ചോദിച്ചു. അവരെ ദ്രോഹിച്ചവരെയാണു പ്രതിക്കൂട്ടിലാക്കേണ്ടത്. മാധ്യമങ്ങള്‍ സരിതയ്ക്കു പിന്നാലെ പാഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നില്ല.

നല്ല വ്യവസായം കൊണ്ടുവരാനല്ലേ സരിത ശ്രമിച്ചത്. അതിനു വേണ്ടി തുറന്ന ചര്‍ച്ച നടത്താന്‍ ശ്രമിച്ചത് കുറ്റമാണോ. സ്ത്രീകളെ അപകടത്തിലാക്കി അത് ആസ്വദിക്കുന്നത് മനോവൈകല്യമാണ്. മുമ്പ് സ്ത്രീകളെ സംരക്ഷിക്കുന്ന നാടായിരുന്നു കേരളം.  കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ നടത്തിയ നിര്‍ധന വിദ്യാര്‍ഥികളെ സഹായിക്കുന്ന ജ്യോതിര്‍ഗമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി