കേരളം

നെഹ്രുകോളേജ് പീഡനം: കൃഷ്ണദാസിന് വേണ്ടി കെ സുധാകരന്റെ രഹസ്യകൂടിക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നെഹ്രുഗ്രൂപ്പ് അധികൃതരുമായി രഹസ്യകൂടിക്കാഴ്ച നടത്തി. വിദ്യാര്‍ത്ഥിയാ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസ് ഒതുക്കി തീര്‍ക്കാനാണ് നേതാവിന്റ കൂടിക്കാഴ്ചയെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയും നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ സഹോദരനും കൂടിക്കാഴ്ചയിലുണ്ട്. ഇതേ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍  കെ സുധാകരനെ തടഞ്ഞുവെച്ചിരിക്കുന്നു. പാലക്കാട് ചെര്‍പ്പുളശേരിയിലാണ് രഹസ്യകൂടിക്കാഴ്ച നടക്കുന്നത് 

ലക്കിടി ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലി നേരിടേണ്ടി വന്നത് ജിഷ്ണു പ്രണോയ് അനുഭവിച്ചതിന് സമാനമായ ക്രൂര പീഡനങ്ങളായിരുന്നു. നെഹ്‌റു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലെക്കിടി ലോ കോളജ് അധികൃതരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ പ്രതികാരമായി ഷെഹീര്‍ ഷൗക്കത്തലിയെ പാമ്പാടി നെഹ്‌റു കോളജില്‍ കൊണ്ട് വന്ന് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. 

ലക്കിടി കോളജില്‍ നിന്ന് ഓട്ടോ റിക്ഷയില്‍ കയറ്റി കൊണ്ട് വന്ന് പാമ്പാടി കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചത്. 
കോളജിലെ വിദ്യാര്‍ഥികളെ റാഗ് ചെയ്തുവെന്ന് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയതിന് ശേഷമാണ് ഓഫിസ് റൂമിലും ഇടിമുറിയിലും കയറ്റി മര്‍ദിച്ചത്. തലയ്ക്ക് ഇടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തതായും ഷഹീര്‍ പരാതിപ്പെട്ടിരുന്നു.കേസില്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി കിട്ടുമെന്നായിരുന്നു ഷഹീര്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ