കേരളം

ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതെന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതെന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണം. ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. 

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐയുമായുള്ള തര്‍ക്കം തുടരുന്നതിന് ഇടയിലാണ് വെങ്കിട്ടരാമനെ സ്ഥാനം മാറ്റിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമറിയിക്കുകയായിരുന്നു. അതേസമയം സിപിഐ ഇതിനെ സ്വാഭാവിക നടപടി മാത്രമായാണ് വിലയിരുത്തുന്നത്. 

ശ്രീറാമിനെ മാറ്റിയ നടപടിയില്‍ തെറ്റില്ലെന്നും കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്നും ശ്രീറാമിന് സ്വാഭാവിക സ്ഥാനക്കയറ്റം നല്‍കിയതാണെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. ശ്രീറാമിന് എംപ്ലോയ്‌മെന്റ് ഡയറക്ടറായാണ് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. ശ്രീറാമിന് പകരം മാനന്തവാടി സബ്കളക്ടറെ ദേവികുളം സബ്കളക്ടറായി നിയമിച്ചിട്ടുണ്ട്.

അതേസമയം ലൗഡെയ്ല്‍  കേസിലെ ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ശ്രീറാമിനെ മാറ്റിയിരിക്കുന്നത്. ഈ കേസില്‍ വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതായിരുന്നു ഹൈക്കോടതിയുടെ നിലപാട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍