കേരളം

ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് അര്‍ഹമായ സ്ഥാനക്കയറ്റമെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭയുടെ കൂട്ടായ തീരുമാന പ്രകാരമാണിത്. ദേവികുളം സബ് കല്കടര്‍ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ നടപടിയില്‍ സിപിഐക്ക് എതിര്‍പ്പുണ്ടോ എന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും കോടിയേരി അറിയിച്ചു. 

ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറായാണ് നിയമിച്ചത്. പകരം വയനാട് സബ് കലക്ടര്‍ പ്രേംകുമാറിനെ ദേവികുളം സബ് കലക്ടര്‍ ആയി നിയമിക്കുകയും ചെയ്തു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിന്റെ സ്ഥാനമാറ്റം ഉത്തരവായത്. അതേസമയം ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ നടപടിയില്‍ യോജിപ്പില്ലെന്നും സബ് കലക്ടറായി ആരുവന്നാലും ഒഴിപ്പിക്കല്‍ നടപടി തുടരണമെന്നും സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ. ശിവരാമന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ഒരു സ്ഥാനത്ത് നാലു കൊല്ലം തുടരുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നത് പതിവാണെന്നാണ് ശ്രീറാമിനെ മാറ്റിയതില്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയാണ് പുതിയ നിയമനം എന്നും സര്‍ക്കാര്‍ പറയുന്നു. ലൗഡെയ്ല്‍  കേസിലെ ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ശ്രീറാമിനെ മാറ്റിയിരിക്കുന്നത്. ഈ കേസില്‍ വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതായിരുന്നു ഹൈക്കോടതിയുടെ നിലപാട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം