കേരളം

ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പു നല്‍കണമെന്ന് പ്രതിഭാഗം, നല്‍കാനാവില്ലെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവായ ആക്രമണ ദൃശ്യങ്ങള്‍ പരിശോധനയ്ക്കു നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. ആക്രമണ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി പ്രതിഭാഗം അഭിഭാഷകനെ അറിയിച്ചു.

ആക്രമണ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിനാലു തെളിവുകളുടെ പകര്‍പ്പു നല്‍കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. ഏപ്രില്‍ 17നാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം കോടതിക്കു കൈമാറിയത്. 

അതിനിടെ പ്രതി സുനില്‍കുമാര്‍ ജയിലില്‍ ഉപയോഗിച്ചതെന്നുകരുന്ന സിം കോയമ്പത്തൂര്‍ സ്വദേശിയുടെ പേരിലുളളതാണെന്ന് വ്യക്തമായി. കോയമ്പത്തൂര്‍ സ്വദേശി സാമിക്കണ്ണിന്റേതാണ് സിം. മകനു വേണ്ടിയാണ് സിം കാര്‍ഡ് എടുത്തതെന്ന് സാമിക്കണ്ണ് അറിയിച്ചിട്ടുണ്ട്. മകന്‍ ഇത് സുഹൃത്ത് ശരണപ്രിയനു കൈമാറി. സിം ഉള്‍പ്പെടെ തന്റെ ഫോണ്‍ ഒക്ടോബറില്‍ കളവുപോയതായാണ് ശരണപ്രിയന്‍ പറയുന്നത്. 

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മേസ്തിരി സുനിലിന്റെ വീട്ടില്‍നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. ജയിലിന് ഉള്ളിലേക്ക് ചെരുപ്പിന്റെ ഉള്ളിലാക്കി വിഷ്ണുവാണ് സുനില്‍ കുമാറിന് കൈമാറിയത് എന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു