കേരളം

അമ്മ നന്നായാലേ മക്കള്‍ നന്നാകു; അമ്മയ്‌ക്കെതിരെ ശ്രീനിവാസന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എംപിയും അമ്മ പ്രസിഡന്റുമായ ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നടന്‍ ശ്രീനിവാസന്‍. ഇന്നസെന്റ് അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു എന്ന് ശ്രീനിവാസന്‍ പറഞ്ഞു. 

സിനിമാ സംഘടന ചിലര്‍ക്ക് ചില സാമ്പത്തിക സഹായം നല്‍കുന്നത് ഒഴിച്ചാല്‍ മറ്റൊന്നും ചെയ്യുന്നില്ല.  സിനിമാ മേഖലയിലെ ചൂഷണത്തെ കുറിച്ച് അറിയില്ല. അമ്മ നന്നായാലേ മക്കള്‍ നന്നാകു എന്നും ശ്രീനിവാസന്‍ പറഞ്ഞു. മോശം നടിമാര്‍ കിടക്ക പങ്കിടേണ്ടി വരുമെന്ന ഇന്നസെന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ദേശീയ മാധ്യമങ്ങളടക്കം ഇത് വാര്‍ത്തയാക്കി.

സിനിമയില്‍ ആരെങ്കിലും മോശമായി പരാതിപ്പെട്ടതായി തങ്ങളോട് നടികളാരും പരാതിപ്പെട്ടിട്ടില്ല. അതൊക്കെ പഴയ കാലമാണ്. ഇപ്പോള്‍ അങ്ങിനെ ആരെങ്കിലം മോശമായി പെരുമാറിയാല്‍ അവര്‍ മാധ്യമപ്രവര്‍ത്തകരെ വിവരമറിയിക്കും. പിന്നെ ചില മോശം ആള്‍ക്കാര്‍ കിടക്ക പങ്കിട്ടെന്നും വരുമെന്നായിരുന്നു ഇന്നസെന്റിന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്