കേരളം

കൃഷ്ണദാസ് കേരളത്തില്‍ കയറരുതെന്ന് സുപ്രീംകോടതി; സിബിഐ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നെഹ്‌റു കോളെജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് കേരളത്തില്‍ കയറരുതെന്ന് സുപ്രീംകോടതി. കോയമ്പത്തൂര്‍ വിട്ടുപോകാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കൃഷ്ണദാസ് അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം.

മക്കള്‍ പാലക്കാട് ആയതിനാല്‍ പാലക്കാട് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് കൃഷ്ണദാസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനോ മറ്റോ ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തില്‍ പ്രവേശിക്കാന്‍ പാടുള്ളു എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 

കേസില്‍ ഇടപെടാതിരിക്കാനും, സ്വാധീനിക്കാതിരിക്കാനും വേണ്ടിയാണ് കേരളത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജിഷ്ണു കേസ് സിബിഐ ഏറ്റെടുത്ത വിവരം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു. 

കേസില്‍ സിബിഐയുടെ നിലപാട് കൂടി അറിഞ്ഞതിന് ശേഷം ജാമ്യം നല്‍കുന്ന കാര്യം പരിഗണിച്ചാല്‍ മതിയെന്നാണ് സുപ്രീംകോടതിയുടെ തീരുമാനം. ഇതിനായി രണ്ട് ആഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കി. 

ജിഷ്ണു പ്രണോയ് കേസും, ലക്കടി ലോ കോളെജ് വിദ്യാര്‍ഥി ഷെഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസും ഒരുമിച്ചായിരുന്നു കോടതി പരിഗണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍