കേരളം

ശിക്ഷിക്കപ്പെട്ടവര്‍ മനുഷ്യരല്ലേ; ഷംസീറിനെ ന്യായീകരിച്ച് പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ചാം പ്രതി ഷാഫിയുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത സിപിഎം എംഎല്‍എ എഎന്‍ ഷംസീറിനെ ന്യായികരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിജയരാജന്‍. 
ടിപി ചന്ദ്രശേഖരന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഷാഫി. അദ്ദേഹം ഒരു മനുഷ്യനാണ്. ഷാഫി ഒരു വിവാഹം കഴിക്കുന്നു. അദ്ദേഹം അവിടുത്തെ എംഎല്‍എയെ ക്ഷണിക്കുന്നു. എംഎല്‍എ പങ്കെടുക്കുന്നതില്‍ എന്താണ് കുറ്റമുള്ളതെന്നാണ് ജയരാജന്‍ പറയുന്നത്.

നിങ്ങള്‍ ജയിലിന്റെ കവാടത്തില്‍ എഴുതിവെച്ച ബോര്‍ഡ് ശ്രദ്ധിക്കണം. തിരുത്തല്‍ കേന്ദ്രങ്ങള്‍ എന്നാണ്. ഒരാള്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതുകൊണ്ട് അയാള്‍ക്ക് മനുഷ്യനെന്ന നിലയക്ക് ഒരു അവകാശവുമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍എംപിയുടെ ആളുകളും എതിര്‍പ്പുമായി വന്നിട്ടുണ്ട്. ഒരാളുടെ കല്യാണത്തിന് അവിടുത്തെ ജനപ്രതിനിധിയെ ക്ഷണിക്കുന്നു, ആ ജനപ്രതിനിധി പങ്കെടുക്കുന്നു അത്രമാത്രമെ ഞങ്ങള്‍ കണക്കാക്കുന്നുള്ളുവെന്നും പി ജയരാജന്‍ പറഞ്ഞു.

നെഹ്രുഗ്രൂ്പ്പ് ചെയര്‍മാനുവേണ്ടി മധ്യസ്ഥത നടത്തിയ കെ സുധാകരന്‍ പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും സുപ്രീം കോടതി തന്നെ പ്രഥമാ ദൃഷ്ട്യാകുറ്റക്കാരനെന്ന് കണ്ടെത്തിയ കൃഷ്ണദാസിന് വേണ്ടി ഇടപെടുമ്പോള്‍ അത് ആര്‍ക്ക് വേണ്ടിയാണെന്ന് ജനത്തിന് മനസിലാകും. ഒരു കോണ്‍ഗ്രസുകാരന് വേണ്ടിയാണ് ഇടപെട്ടതെന്ന ന്യായീകരണം സുധാകരന്റെ ബഡായി
മാത്രമാണെന്നും ജയരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍