കേരളം

സ്വാശ്രയമെഡിക്കല്‍ ഫീസ് നിശ്ചയിക്കുന്നതില്‍ തെറ്റുപറ്റിയെന്ന് ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഫീസ് നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫീസ് നിശ്ചയിച്ച രീതിയിലാണ് പിശക് പറ്റിയത്. പഴയ സമിതിയെ പുനസംഘടിപ്പിച്ചത് വിനയായെന്നും ഓര്‍ഡിനന്‍സ് അനുസരിച്ച് സമിതി പുനസംഘടിപ്പിക്കണമായിരുന്നെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ഫീസ് സംബന്ധിച്ച ഫോര്‍മുലയുമായി മാനേജ്‌മെന്റുകള്‍ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫീസില്‍ പ്രവേശനം നടത്താമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. ഫീസ് വര്‍ധനവില്ലാതെ കരാറിന് തയ്യാറാണെന്ന് മാനേജ്‌മെന്റുകള്‍ പറഞ്ഞിട്ടുണ്ട്. കരാറിന് സന്നദ്ധത അറിയിച്ചവരുമായി അടുത്ത ദിവസം തന്നെ കരാര്‍ ഒപ്പിടും. സ്വാശ്രയ മെഡിക്കല്‍ ഓര്‍ഡിനന്‍സ് അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമമാക്കുമെന്നും കെകെ ശൈലജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍